മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ സ്വാലിഹ് നേരിട്ട് ആണ് എത്തിയത്. ഉച്ചയോടെ കൂടി അസുഖം കൂടിയതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മലപ്പുറം വാളാഞ്ചേരി കാരെക്കാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു സ്വാലിഹ്. വലിയ സൗഹൃദ വലയത്തിനും ഉടമയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദില്‍ നടക്കും.
SUMMARY: YouTuber Swalih Valanchery has passed away
















