Categories: NATIONALTOP NEWS

സിക്ക വൈറസ്; സ്ഥിരീകരിച്ചത് 8 കേസുകള്‍, ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണമെന്നും ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ജനവാസ മേഖലകള്‍, ജോലിസ്ഥലങ്ങള്‍, സ്‌കൂളുകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കീടങ്ങളെ തുരത്താനും, അണുമുക്തമാക്കാനും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 8 സിക്ക വൈറസ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

TAGS : MAHARASHTA | ZIKA VIRUS | CENTRAL GOVERNMENT
SUMMARY : Zika virus; 8 cases have been confirmed, central government has issued precautionary measures

Savre Digital

Recent Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…

11 minutes ago

കേരള എൻജിനിയേഴ്‌സ് അസോസിയേഷന്‍ വാർഷികം ഇന്ന്

ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…

16 minutes ago

നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…

27 minutes ago

എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് ഉജ്ജ്വല സ്വീകരണമൊരുക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…

35 minutes ago

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

10 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

10 hours ago