LATEST NEWS

വയനാട്ടില്‍ സിപ് ലൈൻ അപകടം; വ്യാജ എഐ വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച്‌ പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍ അലിയാണ് പിടിയിലായത്. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് അഷ്‌കര്‍ അലിയെന്ന് പോലിസ് പറഞ്ഞു. വയനാട്ടില്‍ സിപ് ലൈന്‍ തകര്‍ന്ന് അപകടമുണ്ടായി എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ചിരുന്നു.

ഇതൊരു എഐ വീഡിയോയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു അപകടവും ജില്ലയില്‍ റിപോര്‍ട്ടു ചെയ്തിട്ടില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു യുവതിയും കുഞ്ഞും സിപ് ലൈനില്‍ കയറുന്നതും കയറിയ ഉടനെ സിപ് ലൈന്‍ തകര്‍ന്ന് ഇരുവരും താഴേക്കു വീഴുന്നതും സിപ് ലൈന്‍ ഓപ്പറേറ്റര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്കു വീഴുന്നതുമായ ദൃശ്യങ്ങളാണ് ‘വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ചത്.

വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്. തുടര്‍ന്ന് സൈബര്‍ പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയിരിക്കുകയാണ്. എന്തിനാണ് ഇയാള്‍ ഇത്തരത്തില്‍ വ്യാജ വീഡിയോ നിര്‍മിച്ചതെന്ന് വ്യക്തമല്ല.

SUMMARY: Zip line accident in Wayanad; Man arrested for making fake AI video

NEWS BUREAU

Recent Posts

മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ചു; മുൻ എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍

തിരുനന്തപുരം: മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകള്‍ക്കിടെ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തി…

28 minutes ago

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

2 hours ago

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…

2 hours ago

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

3 hours ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

3 hours ago

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

4 hours ago