ഐഎസ്എൽ; പുതിയ നേട്ടവുമായി സുനിൽ ഛേത്രി

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ (ഐഎസ്എൽ) പുതിയ നേട്ടവുമായി സുനിൽ ഛേത്രി. ഐഎസ്എൽ കളിച്ച 15 ടീമുകൾക്കെതിരെയും ​ഗോളടിച്ച ​ആദ്യ താരമായിരിക്കുകയാണ് സുനിൽ ഛേത്രി. മുഹമ്മദൻസിനെതിരായ മത്സരത്തിൽ ​ഗോൾ നേടിയതോടെയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ബെംഗളൂരു എഫ്സി വിജയിച്ചു.

എട്ടാം മിനിറ്റിൽ ലോബി മൻസോക്കിയുടെ ​ഗോളിൽ മുഹമ്മദൻസാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. സമനില ​ഗോൾ കണ്ടെത്താൻ 82-ാം മിനിറ്റ് വരെ ബെം​ഗളൂരുവിന് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി സമനില ​ഗോൾ പിടിച്ചു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 99-ാം മിനിറ്റിൽ ഫ്ലോറന്റ് ഒ​ഗിയറിന്റെ സെൽഫ് ​ഗോളിൽ ബെം​ഗളൂരു മത്സരം ജയിച്ചുകയറി.

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ 2015ൽ മുംബൈ സിറ്റി താരമായാണ് ഛേത്രി അരങ്ങേറ്റം കുറിച്ചത്. ഐഎസ്എല്ലിൽ 164 മത്സരങ്ങൾ കളിച്ച ഛേത്രി ആകെ മൊത്തം 65 തവണ വലചലിപ്പിച്ചു. മോ​ഹൻ ബ​ഗാൻ, ഈസ്റ്റ് ബം​ഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ് സി, ഒഡീഷ എഫ് സി, എഫ് സി ​ഗോവ, ചെന്നൈൻ എഫ് സി, ജംഷഡ്പൂർ എഫ് സി, കേരളാ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി, മുഹമ്മദൻസ് എസ് സി തുടങ്ങിയ നിലവിലെ ഐഎസ്എൽ ടീമുകൾക്കെതിരെ ഛേത്രി ​ഗോളടിച്ചു.

TAGS: SPORTS | FOOTBALL
SUMMARY: Sunil Chhetri becomes first player to score against all ISL clubs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ പാരാ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

നഗോയ: 2026-ലെ ഏഷ്യൻ പാര ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ചരിത്രനേട്ടങ്ങളോടെ...

കോവളം സ്പാ പീഡനക്കേസ്: ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിയായ 16 വയസ്സുള്ള പെണ്‍കുട്ടി സ്പായില്‍ ക്രൂരമായ...

ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ പിഴയും തടവും; കര്‍ശന നടപടിയുമായി റെയില്‍വേ

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും സ്പീക്കറില്‍ പാട്ടോ...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. പവന് 280 രൂപ വർധിച്ച്‌ 1,08,560...

പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ...

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം....

റൺവേയിൽ അപരിചിത വസ്തു; ബെംഗളൂരുവിൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർന്നു

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ അപരിചിത വസ്തു കണ്ടെത്തിയതിനെ തുടർന്ന്...

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

Related Articles

Popular Categories