ബെംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ബെംഗളൂരു: ബെംഗളൂരുവിൽ സുഖചികിത്സക്കെത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും ഭാര്യ കാമിലയും. രാജാവായതിന് ശേഷം ചാൾസ് ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. ഒക്ടോബർ 27-നാണ് നഗരത്തിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിൽ (എസ്.ഐ.എച്ച്.എച്ച്.സി.) ചാൾസും കാമിലയും എത്തിയത്.

കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ യോഗത്തിന് ശേഷം ചാൾസും കാമിലയും സമോവയിൽനിന്ന് നേരെ ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു.

ചികിത്സക്ക് ശേഷം ബുധനാഴ്ച വൈകീട്ടോടെ ഇരുവരും ബെംഗളൂരു വിട്ടു. ശനിയാഴ്ച രാത്രി എച്ച്എഎൽ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റിലെത്തിയ ചാൾസ് സൗഖ്യയിലേക്ക് തിരിക്കുകയായിരുന്നു. സ്കോട്ലൻഡ് യാ‍ർഡും സെൻട്രൽ ഇൻ്റലിജൻസും കർണാടക പോലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയത്. ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങിയവ അടക്കമുള്ള സുഖചികിത്സകളാണ് നഗരത്തിൽ ഇരുവർക്കും ലഭ്യമായത്.

അർബുദബാധ തിരിച്ചറിഞ്ഞതിന് ശേഷം ചാൾസ് നടത്തിയ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്. വെറ്റ്ഫീൽഡിലെ സമേതനഹള്ളിയിൽ താമസിക്കുന്ന ഡോ. ഐസക് മത്തായി നൂറനാൽ ആണ് സൗഖ്യ ഇൻ്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെൻ്ററിൻ്റെ സ്ഥാപകനും ഡയറക്ടറും. കഴിഞ്ഞ 15 വ‍ർഷമായി ചാൾസ് മൂന്നാമൻ്റെ ആരോഗ്യ കാര്യങ്ങളിൽ ഇദ്ദേഹം ഉപദേശം നൽകിവരുന്നുണ്ട്.

TAGS: BENGALURU | PRINCE CHARLES
SUMMARY: Britain’s King Charles, Queen Consort Camilla on secret Bengaluru trip for treatment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പൊള്ളലേറ്റു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്...

ഗ്യാനേഷ് കുമാർ രാജിവെക്കണം, രാജ്യത്ത് നടക്കുന്നത് വോട്ടുചോരി, തിരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിച്ചു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി...

ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസ്: ഹുസൈർ ഫർഹാൻ ബൈഗിന് ആറുവർഷം കഠിനതടവ്

ബെംഗളൂരു: ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസിൽ പ്രതി ഹുസൈർ ഫർഹാൻ ബൈഗിന്...

റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ റബ്ബർ നിർമ്മാണ പ്ലാന്റിൽ മതിൽ ഇടിഞ്ഞുവീണ്...

ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന: 29.75 കോടി രൂപയുടെ ലഹരിമരുന്നും 1.20 കിലോഗ്രാം സ്വർണവും പിടികൂടി, 8 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ നടത്തിയ തുടർച്ചയായ...

വീട് പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വില്ലേജ് ഓഫിസർ...

18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി; കാബ് ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: യാത്രയ്ക്കിടെ 18കാരിയെ ലൈംഗികമായി ഉപദ്രവിക്കുകയും കാറിനുള്ളിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ...

കേരളസമാജം കെ. ആര്‍. പുരം സോണ്‍ പൊന്നോണ സംഗമം 27 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍. പുരം സോണ്‍ സംഘടിപ്പിക്കുന്ന പൊന്നോണ...

Related Articles

Popular Categories