യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയിൽ

പത്തനംതിട്ട: വടശ്ശേരിക്കര പള്ളിക്കമുരുപ്പില്‍ യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി. ജോബിയുടെ തലയ്ക്ക് ഉള്‍പ്പടെ പരുക്കുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ജോബിയുടെ ബന്ധുവായ റെജിയെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ടാണ് ജോബി റെജിയുടെ വീട്ടിലെത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. റെജി ഒറ്റയ്‌ക്കാണ് താമസിക്കുന്നത്.

TAGS : CRIME
SUMMARY : Youth found dead inside relative’s house; one person in custody

LEAVE A REPLY

Please enter your comment!
Please enter your name here