ഓൺലൈൻ ചിത്രരചനാ മത്സരം
ബെംഗളൂരു : ലോക് ഡൗൺ കാലത്ത് സുരക്ഷിതരായി വീടുകളിൽ ഇരിക്കുന്നവർക്കായി കേരള സമാജം ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മൂന്നു വിഭാഗത്തിലായി രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. എ വിഭാഗം മത്സരത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . ബി വിഭാഗത്തിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ളവർക്കും സി വിഭാഗത്തിൽ 11 ക്ലാസ് മുതൽ 22 വയസു വരെയുള്ളവർക്കും പങ്കെടുക്കാം. പെൻസിൽ ഡ്രോയിങ്, കളർ പെയിൻ്റിങ് എന്നീ മത്സരയിനങ്ങളാണുള്ളത്.
ഒരാൾക്ക് ഈ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും വരച്ച ഓരോ ചിത്രങ്ങൾ അയക്കുകയും ചെയ്യാം. ചിത്രത്തിനു താഴെ നിങ്ങളുടെ പേരും തിയതിയും ഉണ്ടായിരിക്കണം. പേര്, അഡ്രസ്, ഫോൺ നമ്പർ, മത്സര വിഭാഗം എന്നിവ രേഖപ്പെടുത്തണം. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനമുണ്ടാകും. സമ്മാനാർഹമായവ കേരള സമാജം ബെംഗ്ലൂരുവിൻ്റെ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 27 ന് മുമ്പ് ചിത്രങ്ങൾ അയക്കണം അയക്കേണ്ട വാട്സ് അപ്പ് നമ്പർ 9880 066 695, ഈമെയില്‍ keralasamajamblrcityzone@gmail.com, കൂടുതല്‍ വിവരങ്ങള്‍ക്ക് : 9019112467, 9035649111
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.