Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ തീവ്ര കോവിഡ് ബാധിത പ്രദേശങ്ങളില്‍ വീണ്ടും ലോക് ഡൗൺ

ബെംഗളൂരു :  അൺലോക്ക് 1 ന് ശേഷം ബെംഗളുരു നഗരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കെ ആർ മാർക്കറ്റ്, വിവി പുരം, കലാസി പാളയ എന്നിവിടങ്ങളിലെ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ക്ലസ്റ്ററുകളിലെ പ്രദേശങ്ങളിൽ ലോക് ഡൗൺ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനം. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലത്തെ തെരുവുകൾ അടച്ചിടാനും തീരുമാനിച്ചു. വിവി പുരം, എസ്. കെ. ഗാർഡൻ എന്നിവിടങ്ങളിൽ 18 കോവിഡ് രോഗികളും, സംപഗി രാമനഗറിൽ 13 രോഗികളും, സിദ്ധാപുരയിൽ 11 രോഗികളും, കലാസി പാളയം വാർഡിൽ 9 രോഗികളുമാണുള്ളത്. ബെംഗളുരുവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള  പ്രദേശങ്ങൾ പൂർണ്ണമായും അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. കെ ആർ മാർക്കറ്റിനു സമീപത്തുള്ള അനന്ദപുര കഴിഞ്ഞ ദിവസം ബിബിഎംപി സീല്‍ ഡൌണ്‍ ചെയ്തിരുന്നു.

പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കിയാൽ മാത്രമേ കേസുകളുടെ അപകടകരമായ വർധനവ് നിയന്ത്രിക്കാന്‍ പറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്‍റെയിന്‍ അടക്കമുള്ള കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍  ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആവശ്യമെങ്കിൽ അവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യക്ഷേമ ഹോസ്റ്റലുകളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷയില്‍  ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ശുചിത്വമടക്കമുള്ള  മറ്റ് അടിസ്ഥാന സൗ കര്യങ്ങൾ നൽകാനും മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി,.

സംസ്ഥാനത്തും നഗരത്തിലുമുള്ള വിവിധ ആശുപത്രികളിൽ കിടക്കകളുടെ ലഭ്യതയെക്കുറിച്ച് തത്സമയം വിവരങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി കർണാടക കോവിഡ് -19 വാർ റൂമിന് നിർദ്ദേശം നൽകി. നഗരത്തിലെ എല്ലാ വാർഡുകളിലും പനി ക്ലിനിക്കുകൾ തുറക്കാനും തീരുമാനിച്ചു

ബെംഗളൂരുവിൽ ആശങ്ക ഉയർത്തി കോവിഡ് രോഗകളുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 196 പേർക്കാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ജില്ലയിൽ വർധിച്ച രോഗികളുടെ എണ്ണം 428 ആണ്. 1279 പേർക്കാണ് ഇന്നലെ വരെ നഗരത്തിൽ രോഗം സ്ഥിരീകരിച്ചത്. 64 പേർ മരണപ്പെട്ടു. ഇപ്പോൾ ചികിത്സയിലുള്ളത് 837 പേരാണ്.

സർക്കാർ ആശുപത്രികളില്‍ രോഗികളുടെ ബാഹുല്യം കൂടിവരുന്നതിനാല്‍  സ്വകാര്യ ആശുപത്രികളിലെ കോവിഡ് -19 രോഗികളുടെ ചികിത്സാ നിരക്ക് നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. സി.എൻ.അശ്വത് നാരായണൻ, സർക്കാർ ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ, റവന്യൂ മന്ത്രി ആർ അശോക, ആഭ്യന്തരമന്ത്രി ബസവരാജ ബോമ്മൈ, അഡീഷണൽ ചീഫ് സെക്രട്ടറിയും ഡവലപ്മെന്റ് കമ്മീഷണറുമായ വന്ദിത ശർമ, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജവെയ്ദ് അക്തർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാർ അൺലോക് 1 ൻ്റെ ഭാഗമായി സംസ്ഥാനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കടകകളും മറ്റു വ്യാപാര കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇത്തരം ഇളവുകൾ ലഭിച്ചതിന് ശേഷമാണ് ജില്ലയിലെ കോവിഡ് കേസുകൾ വൻതോതിൽ വർധിച്ചതെന്ന് അധികൃതർ വിലയിരുത്തുന്നു. ബിബിഎംപി അധികൃതർ ബെംഗളൂരുവിലെ കോവിഡ് വ്യാപന പ്രദേശങ്ങളുടെ പട്ടിക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് സമർപ്പിച്ചിരുന്നു. മധ്യ ബെംഗളൂരുവിൽപെട്ട ചാമരാജ് പേട്ട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കെ ആർ മാർക്കറ്റ് സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.