Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നിന്നും മൈസൂരുവിലേക്കടക്കമുള്ള മെമു സർവീസുകൾ പുനരാരംഭിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് നിർത്തിവെച്ച മെമു എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചു. ബെംഗളൂരുവിൽ നിന്നും നഗരത്തിൻ്റെ സമീപ പ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും യാത്ര ചെയ്യുന്നവർക്ക് സർവീസുകൾ പുനരാരംഭിക്കുന്നത് ഏറെ ആശ്വാസമാകും

പുനരാരംഭിക്കുന്ന സർവീസുകൾ/ പുറപ്പെടുന്ന സമയം / സ്റ്റോപ്പുകൾ

06561-കെ.എസ്.ആർ. ബെംഗളൂരു – ബംഗാർപേട്ട് മെമു പാസഞ്ചർ: കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് രാവിലെ 9.40-ന് പുറപ്പെട്ട് 11.10-ന് ബംഗാർപേട്ടിലെത്തും. തിരിച്ച് വൈകിട്ട് നാലിന് ബംഗാർപേട്ടിൽനിന്ന് പുറപ്പെട്ട് ആറിന് ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍ : കന്റോൺമെന്റ്, ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ഹൂഡി ഹാൾട്ട്, വൈറ്റ്ഫീൽഡ്, ദേവനഗൊന്തി, മാലൂർ, ബൈട്ടരായനഹള്ളി.

06291- കെ.എസ്.ആർ. ബെംഗളൂരു – കുപ്പം മെമു പാസഞ്ചർ:  കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് വൈകീട്ട് 6.10-ന് പുറപ്പെട്ട് രാത്രി 8.30-ന് കുപ്പത്തെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ ആറിന് കുപ്പത്ത് നിന്ന് പുറപ്പെട്ട് ഒമ്പതിന് ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍ : കന്റോൺമെന്റ്, ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ഹൂഡി ഹാൾട്ട്, വൈറ്റ് ഫീൽഡ്, ദേവനഗൊന്തി, മാലൂർ, ബൈട്ടരായനഹള്ളി.

06563- ബംഗാർപേട്ട് – കുപ്പം മെമു പാസഞ്ചർ: ബംഗാർപേട്ടിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 5.50-ന് കുപ്പത്തെത്തും. തിരിച്ച് കുപ്പത്ത് നിന്ന് രാത്രി 9.40-ന് പുറപ്പെട്ട് 10.25-ന് ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍: വരദപുര, കാമസമുദ്രം, ഗുദപള്ളി.

06565- ബാനസവാടി – കെ.എസ്.ആർ. ബെംഗളൂരു മെമു പാസഞ്ചർ: ബാനസവാടിയിൽ നിന്ന് വൈകീട്ട് 4.15-ന് പുറപ്പെട്ട് അഞ്ചിന് കെ.എസ്.ആർ. ബെംഗളൂരുവിലെത്തും. സ്റ്റോപ്പ് : കന്റോൺമെന്‍റ്

06559- കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു മെമു എക്സ്പ്രസ്: പുലർച്ചെ 12.45-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 4.30-ന് മൈസൂരുവിലെത്തും. തിരിച്ച് രാത്രി 9.30-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 12.15-ന് ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍:  നയന്ദഹള്ളി, കെങ്കേരി, ഹെജ്ജാല, ബിഡദി, രാമനഗര, ചന്നപട്ടണ. സെട്ടിഹള്ളി, മദ്ദുർ, ഹനകെരെ, മാണ്ഡ്യ, യെലിയുർ, ബൈദരഹള്ളി, പാണ്ഡവപുര, ശ്രീരംഗപട്ടണ, നാഗനഹള്ളി.

06567 : കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു രാജ്യറാണി എക്സ്പ്രസ്:  രാവിലെ 10.35-ന് കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20-ന് മൈസൂരുവിലെത്തും. തിരിച്ച് മൈസൂരുവിൽനിന്ന് ഉച്ചകഴിഞ്ഞ് 2.40-ന് പുറപ്പെട്ട് 5.10-ന് ബെംഗളൂരുവിലെത്തും. സ്റ്റോപ്പുകള്‍:  കെങ്കേരി, ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദുർ, മാണ്ഡ്യ, യെലിയുർ.  

06569 : കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു ചാമുണ്ഡി മെമു എക്സ്പ്രസ് : കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് വൈകീട്ട് 6.25-ന് പുറപ്പെട്ട് രാത്രി 9.05-ന് മൈസൂരുവിലെത്തും. തിരിച്ച് മൈസൂരുവിൽ നിന്ന് പിറ്റേദിവസം രാവിലെ ഏഴിന് പുറപ്പെട്ട് 9.30-ന് ബെംഗളൂരുവിലെത്തും.
സ്റ്റോപ്പുകള്‍ :കെങ്കേരി, ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദുർ, മാണ്ഡ്യ, യെലിയൂർ, പാണ്ഡവപുര.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.