ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3നു നടക്കും. വോട്ടെണ്ണൽ ജൂൺ 6നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ ബി. പാട്ടീൽ, കർണാടക സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ നിന്നുള്ള അയനുരു മഞ്ജുനാഥ, ബെംഗളൂരു മണ്ഡലത്തിലെ എ. ദേവഗൗഡ, കർണാടക സൗത്ത്-ഈസ്റ്റ് ടീച്ചേർസ് മണ്ഡലത്തിലെ ഡോ. വൈ. എ. നാരായണസ്വാമി, എസ്.എ.ൽ ഭോജെ എന്നിവർ വിരമിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിജ്ഞാപനം മെയ് 9ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 16നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മെയ് 20നുമാണ്. ജൂൺ 3ന് രാവിലെ 8 മുതൽ 4 വരെയാണ് വോട്ടെടുപ്പ്.