Monday, December 15, 2025
14.3 C
Bengaluru

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജല നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചെയർമാൻ ഡോ രാം പ്രസാത് മനോഹർ എംഎൽഎമാർക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും പിന്തുണ അഭ്യർത്ഥിച്ച് കത്തയച്ചു.

കഴിഞ്ഞ 10 വർഷമായി നഗരത്തിൽ പരിഷ്കരിച്ചിട്ടില്ല. ഇക്കഴിഞ്ഞ വേനലിൽ ജലലഭ്യത തീരെ കുറവായിരുന്നു. ഇപ്പോൾ സാധാരണ മഴ ലഭിക്കുന്നുണ്ടെങ്കിലും മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടേക്കാം എന്നും കത്തിൽ അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ചിലവുകൾ കണക്കിലെടുത്ത് ജലനിരക്ക് പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിരക്ക് പരിഷ്‌കരണം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ഉടൻ പ്രത്യേക യോഗം ചേരും. ബിഡബ്ല്യൂഎസ്എസ്ബി പ്രതിമാസം 170 കോടി ചെലവഴിക്കുന്നുണ്ടെങ്കിലും 129 കോടി രൂപ മാത്രമാണ് വരുമാനം. ബോർഡിന് വരും ദിവസങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 10 വർഷത്തിനിടെ വൈദ്യുതി ചെലവ് 107 ശതമാനവും അറ്റകുറ്റപ്പണി ചെലവ് 122 ശതമാനവും ജീവനക്കാരുടെ ശമ്പളവും പെൻഷനും 61 ശതമാനവും വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നിരക്ക് വർധന നടപ്പാക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. നഗരത്തിൽ ജലനിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേരത്തെ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞിരുന്നു.

TAGS: BENGALURU | BWSSB
SUMMARY: BWSSB writes to lawmakers explaining need for water tariff hike

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94)...

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ...

നേപ്പാളിൽ നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം...

ബിജെപി ദേശീയ നേതൃത്വത്തിന് പുതിയ മുഖം: ദേശീയ വർക്കിങ് പ്രസിഡന്റായി നിതിൻ നബിൻ

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍...

ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവയ്പ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​നെ​തി​രെ...

Topics

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

Related News

Popular Categories

You cannot copy content of this page