Friday, August 22, 2025
22.3 C
Bengaluru

യാത്രക്കാരുടെ ശ്രദ്ധക്ക്: വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ മാറ്റം

പാലക്കാട് : തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി.

ജനുവരി 10, 12 തീയതികളില്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16608 കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസിന്റെ മാഹി സ്റ്റേഷനില്‍ ഷെഡ്യൂള്‍ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കും. ഈ ട്രെയിന്‍ ഈ ദിവസം മാഹി സ്റ്റേഷനില്‍ നിര്‍ത്തില്ല. നമ്പര്‍ 16606 തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് ജനുവരി 16ന് തിരുവനന്തപുരത്ത്‌നിന്ന് രണ്ട് മണിക്കൂര്‍ വൈകിയേ യാത്ര തുടങ്ങൂ.

ജനുവരി 26, ഫെബ്രുവരി രണ്ട് തീയതികളില്‍ കോയമ്പത്തൂരില്‍ നിന്നാരംഭിക്കുന്ന നമ്പര്‍ 56603 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ പാലക്കാട് ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല. പാലക്കാട് -തിരുച്ചിറപ്പിള്ളി സര്‍വിസ് ചുരുക്കി പാലക്കാട്: തിരുച്ചിറപ്പിള്ളി ഡിവിഷനിലെ ട്രാക് അറ്റകുറ്റപ്പണിക്കായി ജനുവരി ഏഴ്, 14 തീയതികളില്‍ പാലക്കാട് ടൗണില്‍നിന്ന് ആരംഭിക്കുന്ന 16844 നമ്പര്‍ പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി ജങ്ഷന്‍ എക്സ്പ്രസ് തിരുച്ചിറപ്പള്ളി കോട്ടയില്‍ യാത്ര അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളി കോട്ടക്കും തിരുച്ചിറപ്പള്ളി ജങ്ഷനുമിടയില്‍ ഈ ട്രെയിന്‍ സര്‍വിസുണ്ടാകില്ല.

ഇതേ തീയതികളില്‍ തിരുച്ചിറപ്പള്ളി ജങ്ഷനില്‍നിന്ന് ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന നമ്പര്‍ 16843 തിരുച്ചിറപ്പിള്ളി ജങ്ഷന്‍-പാലക്കാട് ടൗണ്‍ എക്സ്പ്രസ് അതേ ദിവസം ഉച്ചക്ക് 1.12ന് തിരുച്ചിറപ്പിള്ളി കോട്ടയില്‍നിന്നാണ് പുറപ്പെടുക. നിലമ്പൂര്‍- കോട്ടയം ഇന്റര്‍സിറ്റി മുളന്തുരുത്തി വരെ പാലക്കാട്: നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16325 നിലമ്പൂര്‍ റോഡ് – കോട്ടയം ഇന്റര്‍സിറ്റി എക്സ്പ്രസ് ജനുവരി എട്ട്, 15 തീയതികളില്‍ മുളന്തുരുത്തിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഈ ട്രെയിന്‍ മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയില്‍ സര്‍വിസ് നടത്തില്ല.
<BR>
TAGS : TRACK MAINTENANCE | RAILWAY
SUMMARY : Due to track maintenance work being carried out at various locations, train services on various days will be changed.

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു...

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ...

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക...

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന്...

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ...

Topics

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന്...

നിയമസഭയിൽ ആർ.എസ്.എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് ​പ്രാര്‍ഥനാഗാനം ആലപിച്ച്  കർണാടക ഉപമുഖ്യമന്ത്രി ഡി...

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശിക; 50% ഇളവ് പ്രഖ്യാപിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന്...

ബെംഗളൂരു ‘ഗ​ണേ​ശ ഉ​ത്സ​വ’ ആ​ഗ​സ്റ്റ് 27 മു​ത​ല്‍

ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക...

പുത്തന്‍ എസി സ്ലീപ്പര്‍ ബസുകള്‍; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇനി കേരള ആര്‍ടിസിയില്‍ അടിപൊളി യാത്ര

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച്...

ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ വീണ്ടും നിരത്തില്‍

ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത്...

ചിട്ടി തട്ടിപ്പുകേസ്; മലയാളി ദമ്പതിമാർക്ക് മുൻകൂർജാമ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണവുമായി മുങ്ങിയെന്ന കേസിൽ പ്രതികളായ...

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍...

Related News

Popular Categories

You cannot copy content of this page