രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂണ്‍ 25 ഇനിമുതല്‍ ഭരണഘടനാ ഹത്യാദിനം (സംവിധാൻ ഹത്യാ ദിവസ്) ആയി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.
1975 ജൂണ്‍ 25നായിരുന്നു ഇന്ദിരാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂണ്‍ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇത്തരം അധികാര ദുർവിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തില്‍ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ കുറിച്ചു.
TAGS : AMIT SHAH | CENTRAL GOVERNMENT
SUMMARY : The day Emergency was declared was ‘Constitution Killing Day’; The announcement was made by the Centre
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…
കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…
മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…
കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…
പമ്പ: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…
ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…