Categories: NATIONALTOP NEWS

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ന് വെളുപ്പിനായിരുന്നു ഭീകരർ അതിർത്തിയില്‍ നുഴഞ്ഞ് കയറാൻ ശ്രമിച്ചത്. സൈന്യം രണ്ട് ഭീകരരെ വധിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീരിലെ നൗഷേര സെക്ടറില്‍ രാത്രിയില്‍ സൈന്യം നുഴഞ്ഞുകയറ്റ വിരുദ്ധ ഓപ്പറേഷൻ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ഭീകരരെ വധിച്ച സുരക്ഷാസേന എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതേ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം. സെപ്തംബർ 3 ന് ഒരു സംഘം ഭീകരർ സൈന്യത്തിന് നേരെ ബുള്ളറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. സംഭവത്തില്‍ ആർക്കും പരുക്കില്ല.

TAGS : ARMY | KILLED | TERRORIST
SUMMARY : Indian Army foiled border infiltration attempt; Two terrorists were killed

Savre Digital

Recent Posts

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

20 minutes ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

1 hour ago

പാകിസ്ഥാനിൽ സ്വാതന്ത്ര ദിനാഘോഷത്തിനിടെ വെടിവെയ്പ്പ്; പെൺകുട്ടി അടക്കം മൂന്നുപേർ മരിച്ചു, 60 പേർക്ക് പരുക്ക്

ഇസ്ലാമബാദ്: സ്വാതന്ത്രദിനാഘോഷതത്തിനി‌ടെ പാകിസ്ഥാനിലുണ്ടായ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായി നടന്ന വെടിവെപ്പിലാണ് മൂന്ന് പേർ…

1 hour ago

കേളി ബെംഗളൂരു വിഎസ് അനുസ്മരണം 17ന്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കേളി ബെംഗളൂരു അനുസ്മരിക്കുന്നു. 17ന് വൈകുന്നേരം 4ന് നന്ദിനി ലേഔട്ടിലുള്ള രാജഗിരി സുങ്കിരാന…

2 hours ago

കേരളസമാജം യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടെ ഗൊല്ലെഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ ഹയർ പ്രൈമറി സ്കൂളിലെ…

2 hours ago

യുവതിയെ സെക്‌സ് മാഫിയയ്ക്ക് കെെമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ചെന്നൈ: ബന്ധുവിനെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന പരാതിയില്‍ നടി മിനു മുനീർ പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലാണ് മിനു…

3 hours ago