ഛണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറില്‍ അന്താരാഷ്‌ട്ര അതിർത്തി കടന്ന ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്‌എഫ് സൈനികർ വെടിവച്ചു കൊന്നു. ബിഎസ്‌ഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
പാക് നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം രാംദാസ് പോലീസ് സ്റ്റേഷനില്‍ പാകിസ്ഥാനിലേക്ക് കൈമാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും പിആർഒ കൂട്ടിച്ചേർത്തു. മാർച്ച് 3 ന് രാവിലെ ഡ്യൂട്ടിയിലായിരുന്ന ബിഎസ്‌എഫ് സൈനികർ ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരന്റെ സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിച്ചു. അയാള്‍ രഹസ്യമായി അന്താരാഷ്‌ട്ര അതിർത്തി (ഐബി) കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് അടുക്കാൻ തുടങ്ങി.
ബിഎസ്‌എഫ് സൈനികർ ഉടൻ തന്നെ നുഴഞ്ഞുകയറ്റക്കാരനോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ അത് ചെവിക്കൊള്ളാതെ അതിർത്തി സുരക്ഷാ വേലിയിലേക്ക് ഓടാൻ തുടങ്ങി. തുടർന്ന് സൈനികർ നുഴഞ്ഞുകയറ്റക്കാരന് നേരെ വെടിയുതിർക്കുകയും സ്ഥലത്തുതന്നെ അയാളെ വധിക്കുകയും ചെയ്തു.
TAGS : LATEST NEWS
SUMMARY : BSF shoots dead Pakistani infiltrator who crossed border
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…