ന്യൂഡല്‍ഹി: സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്‌നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്. ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലും ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.
വെടിർത്തൽ കരാർ നിലവിൽ വന്നിട്ടും, പഞ്ചാബിലെ അമൃത്സറിലും ഹോഷിയാര്‍പൂരിലും വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇതിനാലാണ് ഭാഗിക ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ സാംബയിലും ഡ്രോണ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകൾ തകർക്കുകയാണ് ഉണ്ടായത്.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നീതി നടപ്പാക്കിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂറിനും ഇന്ത്യ-പാക് വെടിനിര്‍ത്തലിനും ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി പ്രതികരിച്ചത്.
രാജ്യത്തിന്റെ സൈന്യം പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണെന്നും,രാജ്യം മുഴുവന്‍ ധീര സൈനികരെയും സല്യൂട്ട് ചെയ്യുന്നുവെന്നും മോദി അറിയിച്ചു.ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചാലുള്ള ഫലം ഭീകരരും ഭീകര സംഘടനകളും മനസ്സിലാക്കി. ഭീകരരെ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ പോയി ആക്രമിച്ചു. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സേനകള്‍ക്ക് അനുമതി നല്‍കി മോദി വ്യക്തമാക്കി.
<BR>
TAGS : INDIA PAKISTAN CONFLICT
SUMMARY : Borders calm; Schools in Jammu and Kashmir, except in border areas, to open today
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.…