Categories: NATIONALTOP NEWS

അദാനി വിഷയം; പാർലമെന്റിൽ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു

ന്യൂഡൽഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം രണ്ടാം ആഴ്ചയിലേക്ക്. പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നാളെ വരെ പിരിഞ്ഞു. ലോക്‌സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു ആദ്യ നിമിഷം മുതല്‍ പ്രതിപക്ഷ ബഹളമായിരുന്നു.

രാജ്യസഭയില്‍ അദാനി, സംഭാല്‍, മണിപ്പൂര്‍ സംഘര്‍ഷം, വയനാട് കേന്ദ്ര സഹായം അടക്കമുള്ള വിഷയങ്ങളില്‍ ചട്ടം 267 അനുസരിച്ചു നല്‍കിയ നോട്ടീസുകള്‍ തള്ളിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും നാളെവരെ പിരിഞ്ഞു.

അദാനി വിഷയത്തില്‍ സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നതയുണ്ട്. ശൂന്യവേളയും ചോദ്യോത്തരവേളയും പ്രയോജനപ്പെടുത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കണമെന്ന് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്.

TAGS: NATIONAL | PARLIAMENT
SUMMARY: Opposition Split On Parliament Block Over Adani, Trinamool Skips Key Meet

Savre Digital

Recent Posts

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

3 minutes ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

38 minutes ago

എൻ എസ്. മാധവന് നിയമസഭാ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ്…

1 hour ago

കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകം; കഴുത്തിനേറ്റ പരുക്ക് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം…

1 hour ago

ആളുമാറി പോലീസ് മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…

3 hours ago

ആരവല്ലി മലനിരകളുടെ പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരക‍ളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…

3 hours ago