കശ്മീരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. അനന്ത്നാഗ്-രജൗരി ലോക്സഭാ സീറ്റിലെ വോട്ടെടുപ്പ് മെയ് ഏഴിൽ നിന്ന് 25-ലേക്ക് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം.
വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ഇത്തരമൊരും ആവശ്യം ഉയർന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥ അടക്കം പലവിധ കാരണങ്ങളാൽ മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം നേരിട്ടിരുന്നു.
ഇത് വോട്ടെടുപ്പിനെ ബാധിക്കുമെന്നതിനാൽ ജമ്മുകശ്മീരിലെ നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തീയതി നീട്ടിവയ്‌ക്കുകയാണെന്ന് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ നിർദേശപ്രകാരം മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് കശ്മീർ ഉൾപ്പെട്ടിരുന്നത്.
എന്നാൽ പുതിയ നിർദേശമനുസരിച്ച് ആറാം ഘട്ടത്തിലാണ് കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനോടകം വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. കേരളത്തിലെയും കർണാടകയിലെയും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ 26-നായിരുന്നു നടന്നത്.
കൊച്ചി: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ.…
ബെംഗളൂരു: ധ്വനി വനിതാ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ…
ബെംഗളൂരു: നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബും മലയാളം മിഷൻ മൈസൂരു മേഖലയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ്…
ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവതി ബസ് കയറി മരിച്ചു. ശിവമോഗ്ഗ താലൂക്കിലെ മലവഗോപ്പയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ദുമ്മല്ലി തണ്ട…
ബെംഗളൂരു: കർണാടക ഉപരിനിയമസഭയായ ലെജിസ്ലേറ്റിവ് കൗൺസിലിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് നാല് അംഗങ്ങളെ നാമനിർദേശം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.…
കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയെ തുടര്‍ന്ന് യുവാക്കള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധങ്ങളില്‍പെട്ട് മരിച്ചവരുടെ എണ്ണം പതിന്നാലായി. നൂറിലധികം…