ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്ഡേഴ്സണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്നത് അദ്ദേഹത്തിന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കുമെന്ന വിവരങ്ങളാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റും ക്യാപ്റ്റനും പങ്കുവെക്കുന്നത്. ആന്‍ഡേഴ്സണും ഇക്കാര്യം വെളിപ്പെടുത്തി കഴിഞ്ഞു. 21 വര്‍ഷം മുമ്പ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിന്‍ഡീസിലെ മൈതാനത്ത് തന്നെ ആന്ഡേഴ്സണ് അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്. ഇത് തന്നെ സംബന്ധിച്ചിടത്തോളം കുറച്ചു ദിവസമെങ്കിലും ഏറെ വൈകാരികമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളായ ജെയിംസ് ആന്ഡേഴ്സണ് 2002-ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 2007 അവസാനം വരെ അഞ്ച് വര്‍ഷത്തിനിടയില്‍ ഇംഗ്ലീഷ് ടീമിന് അകത്തും പുറത്തുമായി തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. 2003-ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഒരു മാച്ചിലാണ് ആന്ഡേഴ്സണ് വരവറിയിക്കുന്നത്. എന്നാല്‍ അതേ ഫോം നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ അദ്ദേഹം ടീമില്‍ നിന്ന് പുറത്തായി.
മികച്ച ഫീല്‍ഡര്‍ കൂടിയായ ജെയിംസ് ആന്ഡേഴ്സണ് തന്റെ ഹെയര്‍ സ്റ്റൈലിലും വസ്ത്ര ധാരണത്തിലും ഉള്ള പ്രത്യേകതകള്‍ കാരണം ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോള്‍ താരമായ ഡേവിഡ് ബെകാമിനോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. 2010 സെപ്റ്റംബറില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്വവര്‍ഗ്ഗാനുരാഗ മാസികയായ ആറ്റിറ്റിയൂഡിന് വേണ്ടി നഗ്ന മോഡല്‍ ചെയ്യുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി ആന്ഡേഴ്സണ് മാറിയിരുന്നു.
TAGS: SPORTS | JAMES ANDERSON
SUMMARY: James anderson amnounces retiremsnt from international cricket
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…