കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂരിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിയായ പ്രഭു ആണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേയ്‌ക്ക് ചാടിയത്. വീഴ്‌ച്ചയിൽ കാലും, കൈയ്യും ഒടിയുകയും, തലയ്‌ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.
ഈറോഡ് മേക്കൂർ ഗ്രാമവാസിയായ പ്രഭു മൂന്നാം വർഷ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് വിദ്യാർഥിയാണ്. ഹോസ്റ്റലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രഭു ചാടുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് അമാനുഷിക ശക്തികൾ ഉള്ളതിനാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് പ്രഭു പറഞ്ഞത്. തുടർന്നാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്‌ക്ക് ചാടിയത്. നിലവിൽ പ്രഭു ഗംഗ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
TAGS: NATIONAL | ACCIDENT
SUMMARY: TN student claims superpowers, injured after jumping from college hostel
തൃശൂർ: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍…
കൊച്ചി: റാപ്പർ വേടന് ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. വിദേശത്ത് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് കോടതി ഇളവ് നല്‍കിയത്.…
ബെംഗളൂരു: ടി. ദാസറഹള്ളി ഹെസർഘട്ട റോഡ് മൗണ്ട്‌ഷെപ്പേർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വാർഷിക ആഘോഷം 'തകജം 20K25 ചൊവ്വാഴ്ച രാവിലെ…
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ…
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…