ബെംഗളൂരു: അമിതവേഗതയിലായിരുന്ന കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. ഹാവേരി ബ്യാദ്ഗി താലൂക്കിലെ മോട്ടെബെന്നൂരിന് സമീപം പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
ഹരിഹറിലെ സയ്യിദ് ഫർഹാൻ സയ്യിദ് ഇനാമുള്ള (20), ഉമ്മേര സയ്യിദ് ഇനാമുള്ള (11), ഗോവയിലെ മപുസയിലെ അലിഷ അക്ബർ നാരംഗി (22), പുരഖാൻ എന്ന അപ്നാൻ അക്ബർ നാരംഗി (14), റാണെബെന്നൂരിലെ ഉമ്മഷീപ അഫ്രോസ് ഉദഗട്ടി (13), ധാർവാഡിലെ ആഷിയ ഖലന്ദർ (12) എന്നിവരാണ് മരിച്ചതെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് അൻഷുകുമാർ അറിയിച്ചു.
ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഗോവയിലെ മെഹക് റഷീദ് നാരംഗി (18), റാണെബെന്നൂരിലെ ഉമ്മിതാസ്‌കീൻ അഫ്രോസ് ഉദഗട്ടി (11) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഹാവേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, ഹുബ്ബള്ളിയിലെ കെഎംസിആർഐ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. റാണെബെന്നൂരിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന കാർ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ട്രക്കിൽ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിൽ ബയദ്ഗി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Six, including four minors, killed in road accident in Haveri district
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…