Categories: NATIONALTOP NEWSWORLD

അമേരിക്കയുമായി 32,000 കോടി രൂപയുടെ ഡ്രോൺ കരാറിൽ ഇന്ത്യ ഇന്ന് ഒപ്പുവെക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്കായി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള 32,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും യുഎസും ചൊവ്വാഴ്ച ഒപ്പുവെക്കും. പദ്ധതിക്ക് കഴിഞ്ഞയാഴ്ച സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അനുമതി നൽകിയിരുന്നു. പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനും ഇന്ത്യയിൽ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സൗകര്യം സ്ഥാപിക്കുന്നതിനുമായുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിടുന്നത്. 31 ഡ്രോണുകളിൽ 15 എണ്ണം ഇന്ത്യൻ നാവികസേനയ്ക്ക് നൽകും. ശേഷിക്കുന്നവ തുല്യമായി വിഭജിച്ച് വ്യോമസേനയ്ക്കും കരസേനയ്ക്കും നൽകും.

ദീർഘകാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാറിന് അന്തിമ രൂപമായത്. കരാർ ഒപ്പിടുന്നതിനായി സൈനിക, കോർപ്പറേറ്റ് പ്രതിനിധികൾ അടങ്ങുന്ന അമേരിക്കൻ പ്രതിനിധി സംഘം ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി, നാവിക സംവിധാനങ്ങളുടെ അക്വിസിഷൻ മാനേജർ എന്നിവരുൾപ്പെടെ ഉന്നത ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

വർഷങ്ങളായി ഇന്ത്യ യുഎസുമായി കരാർ ചർച്ച ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ഇതിന്റെ തടസ്സങ്ങൾ പൂർണമായും നീങ്ങിയത്. യുഎസ് നിർദ്ദേശത്തിന്റെ സാധുത ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെയാണ് കരാർ ഒപ്പിടുന്നത്. ചെന്നൈയ്ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ എന്നിവയുൾപ്പെടെ സാധ്യമായ നാല് സ്ഥലങ്ങളിലാണ് ഇന്ത്യ ഡ്രോണുകൾ സ്ഥാപിക്കുന്നത്.
<BR>
TAGS : INDIAN DEFENSE
SUMMARY : India will sign a drone deal with the US worth Rs 32,000 crore today

Savre Digital

Recent Posts

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ് റോഡിൽ രാത്രി യാത്രയും പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചു

കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…

3 hours ago

‘ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ട്‌’: ഷർഷാദിനെതിരെ മുൻഭാര്യയും സംവിധായികയുമായ രത്തീന

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…

4 hours ago

കര്‍ണാടകയില്‍ മഴ ശക്തമാകുന്നു; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…

5 hours ago

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആ​ഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…

5 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…

6 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…

6 hours ago