LATEST NEWS

കള്ളപ്പണ കേസ്; അൽ ഫലാഹ് സർവകലാശാല ചെയർമാനെ ഇഡി അറസ്റ്റ് ചെയ്തു

ഡൽഹി: ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലിൽ നിൽക്കുന്ന അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് (PMLA) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.  അദ്ദേഹത്തിന്റെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖി മധ്യപ്രദേശ് പോലീസിന്റെ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ അറസ്റ്റ്. ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ഹമൂദിനെ അറസ്റ്റ് ചെയ്തത്.

ട്രസ്റ്റ് വക കോടിക്കണക്കിന് രൂപ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹിയിലെ 19 സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റി വളപ്പുകളിലും നടത്തിയ റെയ്ഡില്‍ 48 ലക്ഷത്തിലധികം രൂപ പണമായി പിടിച്ചെടുത്തു.
SUMMARY: Black money case; ED arrests Al Falah University chairman

NEWS DESK

Recent Posts

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

1 hour ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

2 hours ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

2 hours ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

3 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

4 hours ago

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

5 hours ago