Categories: NATIONALTOP NEWS

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. ആരോഗ്യ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്രിവാളിനെ ജൂണ്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് സ്പെഷ്യല്‍ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി.

ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവില്‍ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്രിവാൾ. സുപ്രീം കോടതി കെജ്രിവാളിന് ജൂണ്‍ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്രിവാൾ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമർപ്പിച്ചത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. ഹർജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്രിവാളിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്താനും നിർദേശം നല്‍കി. മദ്യനയ അഴിമതിക്കേസില്‍ മാർച്ചിലാണ് കെജ്രിവാൾ അറസ്റ്റിലായത്.


TAGS: ARAVIND KEJARIVAL, NATIONAL
KEYWORDS: Court rejects Arvind Kejriwal’s interim bail plea

Savre Digital

Recent Posts

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…

5 minutes ago

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

1 hour ago

നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം

വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…

2 hours ago

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…

2 hours ago

മക്കളുമായി കിണറ്റില്‍ ചാടി കുഞ്ഞു മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…

3 hours ago

സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…

4 hours ago