ന്യൂഡൽഹി: അലിഗഢ് സർവകലാശാലയിലെ (എഎംയു) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തില്‍ “ചിക്കൻ ബിരിയാണി”ക്ക് പകരം “ബീഫ് ബിരിയാണി” ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. യൂണിവേഴ്‌സിറ്റിയിൽ തന്നെയുള്ള ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത്. “ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും” എന്നായിരുന്നു നോട്ടീസ്.
പിന്നാലെ നോട്ടീസിലെ ഉള്ളടക്കം വെറുമൊരു ടൈപ്പിംഗ് പിശകാണ് എന്ന വിശദീകരണം നൽകി തടിതപ്പുകയായിരുന്നു അധികൃതർ. ഉത്തരവാദികൾ ആയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും സർവകലാശാല അറിയിച്ചു. നോട്ടീസിൽ ഔദ്യോഗിക ഒപ്പുകളില്ലാത്തതിനാൽ ആധികാരികതയിൽ സംശയം ഉണ്ടെന്നും ഉടൻതന്നെ പിൻവലിച്ചുവെന്നും അധികാരികൾ വിശദീകരിച്ചു.
TAGS: ALIGARH UNIVERSITY | NATIONAL
SUMMARY: Notice on Beef biriyani in Aligarh University creates controversy
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…