ലക്നൗ : ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നു വീണു. വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനമാണ് ഒരു വയലിൽ തകര്‍ന്നു വീണത്. നിലത്ത് വീണ ഉടൻ വിമാനത്തിന് തീപിടിച്ചു. വിമാനം തകർന്ന് വീഴും മുൻപ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ സുരക്ഷിതരായി പുറത്തെത്തി.
അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു . വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ ഉണ്ടായിരുന്നോ എന്ന കാര്യമാകും പ്രധാനമായും അന്വേഷിക്കുക.
പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം പരിശീലനത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത് .അപകടവിവരം ലഭിച്ചതിനെ തുടർന്ന് ആഗ്ര കൻ്റോൺമെൻ്റിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുന്നുണ്ട്. തീപിടുത്തത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. മിഗ്-29 യുദ്ധവിമാനങ്ങൾ 1987 ലാണ് ഇന്ത്യൻ സൈന്യത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത് .
ഈ വർഷം സെപ്റ്റംബറിൽ മിഗ്-29 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നുവീണിരുന്നു. ബാർമർ സെക്ടറിലെ വ്യോമസേനാ താവളത്തിൽ നിന്ന് പരിശീലന ദൗത്യത്തിനെത്തിയ യുദ്ധവിമാനം, ബാർമറിലെ ഉത്തര്‌ലായ്‌ക്ക് സമീപമുള്ള ജനവാസമില്ലാത്ത വയലിൽ ഇടിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
<BR>
TAGS : HELICOPTER CRASH
SUMMARY : IAF MiG-29 fighter jet crashes in Agra
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…