ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 16 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുക. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. എട്ട് കേന്ദ്രമന്ത്രിമാർ, രണ്ട് മുൻ മുഖ്യമന്ത്രിമാർ, മുൻ ഗവർണർ എന്നിവരടക്കം 1600ൽപരം സ്ഥാനാർഥികളുടെ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്.
18 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്. 1.87 ലക്ഷം പോളിങ് ഉദ്യോഗസ്ഥർക്കാണു നടത്തിപ്പു ചുമതല. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടക്കും.
The post ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; വിധി എഴുതുന്നത് 102 മണ്ഡലങ്ങളിൽ appeared first on News Bengaluru.
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…