ബോളിവുഡ് താരജോഡികളായ രണ്‍വീര്‍ സിംഗിനും ദീപിക പദുകോണിനും മകള്‍ പിറന്നിരിക്കുകയാണ്. മകളുടെ വരവ് താരങ്ങള്‍ ആരാധകരെ അറിയിച്ചു. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് മുംബൈയിലെ റിലയൻസ് ആശുപത്രിയില്‍ പിറന്നത്. സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ അനുഗ്രഹം തേടി രണ്‍വീർ സിംഗും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ച ആയിരുന്നു.
2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇറ്റലിയില്‍ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വർഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വൻ ഹിറ്റായ കല്‍ക്കിയുടെ പ്രമോഷൻ പരിപാടികള്‍ക്ക് ദീപിക എത്തിയത്.
TAGS : DEEPIKA PADUKON | RANVEER SINGH | BABY
SUMMARY : Deepika Padukone and Ranveer Singh welcome first Kanmani
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…
തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…