Categories: NATIONALTOP NEWS

ആധാര്‍: ഐ.ടി മിഷൻ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. നവജാത ശിശുക്കള്‍ക്ക് ആധാറിന് എൻറോള്‍ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോള്‍ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോള്‍മെൻറ് പൂർത്തീകരിക്കുന്നത് സർക്കാർ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാൻ ഭാവിയില്‍ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ പതിനേഴു വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ ഈടാക്കും.

നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തുന്നു. പുതുക്കല്‍ നടത്താത്ത ആധാർ കാർഡുകള്‍ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡില്‍ പേര് ചേർക്കല്‍, സ്‌കൂള്‍/കോളേജ് അഡ്മിഷൻ, എൻട്രൻസ് / മത്സര പരീക്ഷകള്‍, ഡിജിലോക്കർ, ആപാർ, പാൻ കാർഡ് മുതലായവയില്‍ ആധാർ ഉപയോഗപ്പെടുത്തുന്നു.തക്ക സമയത്ത് നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ നടത്തിയാല്‍ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകള്‍ എന്നിവക്ക് രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ വിദ്യാർഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.

ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറില്‍ മൊബൈല്‍ നമ്പർ, ഇ-മെയില്‍ എന്നിവ നല്‍കണം. പല വകുപ്പുകളും ആധാറില്‍ കൊടുത്തിരിക്കുന്ന മൊബൈലില്‍ / ഇ-മെയിലില്‍ ഒടിപി അയച്ച്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

5 വയസുവരെ പേര് ചേർക്കല്‍, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍ നമ്പർ, ഇ-മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാർ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും – സിറ്റിസണ്‍ കോള്‍ സെന്റർ: 1800-4251-1800 / 0471-2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442, uidhelpdesk@kerala.gov.in.

TAGS : AADHAR
SUMMARY : Aadhaar: IT Mission issues instructions

Savre Digital

Recent Posts

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

7 hours ago

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…

7 hours ago

എസ്.ഐ.ആര്‍ ജോലിഭാരം; വീണ്ടും ബിഎൽഒ ആത്മഹത്യ, ഗുജറാത്തില്‍ അധ്യാപകൻ ജീവനൊടുക്കി

ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…

8 hours ago

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം 23ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…

8 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…

9 hours ago

പാലത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…

9 hours ago