തിരുപ്പതി: ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ബെംഗളൂരുവിൽനിന്നുള്ള എ.പി.എസ്.ആർ.ടി.സി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ചിറ്റൂർ ജില്ലയിലെ പലമനേരു പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപടമുണ്ടായത്.
തിരുപ്പതി – ബെംഗളൂരു ദേശീയപാതയുടെ ഭാഗമാണ് ഈ റോഡ്. തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളിലായിട്ടാണ് ബസ് ഇടിച്ചത്. ഡിവൈഡർ മറികടന്നെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നാലെ മറ്റൊരു വാഹനം ബസിന്‍റെ പിന്നിലും ഇടിച്ചു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇവർ തിരുപ്പതിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തിൽ 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എ.പി.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തവരാണ് മരിച്ചവരും പരുക്കേറ്റവരും.
<BR>
TAGS : ACCIDENT | ANDRA PRADESH
SUMMARY : Bus crashes into lorries in Andhra: eight dead; 30 people were injured
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…