രാജ്യതലസ്ഥാനത്തെ ജലക്ഷാമത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയിരുന്ന മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് അപകടകരമായ നിലയില്‍ താഴ്ന്ന് ആരോഗ്യസ്ഥിതി മോശമായതിനാലാണ് അതിഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്‍എന്‍ജെപി ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന അതിഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജൂണ്‍ 22 നാണ് ഹരിയാന ജലവിഹിതം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തന്റെ ശരീരത്തിനെന്തു സംഭവിക്കുമെന്നുള്ളത് വിഷയമല്ലെന്നും അയല്‍ സംസ്ഥാനമായ ഹരിയാന ഡല്‍ഹിക്ക് അർഹിക്കുന്ന വെള്ളം നല്‍കുന്നതുവരെ ഉപവാഹ സമരം തുടരുമെന്നും അതിഷി പ്രതികരിച്ചിരുന്നു.
ഇന്ന് പുലർച്ചെയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞിട്ടുണ്ട്. ശരീര ഭാരവും കുറഞ്ഞു. കെറ്റോണിന്റെ അളവ് വളരെ ഉയർന്നിട്ടുണ്ട്. ഇത് ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കിയത്.
ഹരിയാന സർക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയില്‍നിന്നുള്ള 100 മില്യൻ ഗാലൻ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തമൂലം ഡല്‍ഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സർക്കാർ അടച്ചു.
ഇതോടെ വരും ദിവസങ്ങളില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും. ബാരേജില്‍ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡല്‍ഹിയിലേക്കു തുറക്കേണ്ട ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്ന് ജനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് വരെ തന്‍റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അതിഷി അറിയിച്ചിരുന്നു.
TAGS: ATISHI| LATEST NEWS| HOSPITAL|
SUMMARY: Health condition is bad; Atishi was shifted to the hospital
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…