തൃശൂര്‍: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ‘ആവേശം’ സിനിമ മോഡലില്‍ സംഘടിപ്പിച്ച ഗുണ്ടയുടെ ജന്മദിനാഘോഷം ഈസ്റ്റ് പോലീസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി ‘തീക്കാറ്റ്’ സാജന്‍ എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു.
സംഭവമറിഞ്ഞ ഈസ്റ്റ് പോലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. ഇവർ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പോലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു. സാജന്‍ സിനിമാ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്ക് വരാതെ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുത്തു.
അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തുറന്ന വാട്സ്ആപ്പിൽ ‘എസ്.ജെ’ എന്ന പേരിൽ ഗ്രൂപ്പും ഉണ്ടാക്കി. ഇതിൽ ആസൂത്രണം ചെയ്ത പ്രകാരമാണ് യുവാക്കൾ തെക്കേഗോപുരനടയിൽ ഒത്തുകൂടിയത് എന്നാണ് വിവരം.
<BR>
TAGS : AAVESHAM | KERALA | THRISSUR
SUMMARY : Gang leader’s birthday celebration in ‘Avesham’ movie model; 32 people including minors are in custody in Thrissur
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…