Categories: SPORTSTOP NEWS

ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിച്ചത് അമ്പയറിങ് പിഴവിൽ; തെറ്റ് ഏറ്റുപറഞ്ഞ് മറൈസ് എറാസ്മസ്

2019ൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ അമ്പയറിങ് പിഴവ് ഏറ്റുപറഞ്ഞ് മുൻ അമ്പയർ മറൈസ് എറാസ്മസ്. കളിയിലെ നിർണായകമായ പിഴവ് കാരണമാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചതെന്നും ഐസിസിയുടെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളായ എറാസ്മസ് പറഞ്ഞു.

ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലായിരുന്നു 2019 ലോകകപ്പ് ഫൈനൽ മത്സരം. എറാസ്മസും കുമാർ ധർമസേനയുമായിരുന്നു മത്സരത്തിലെ അമ്പയർമാർ. ധർമസേന സ്ട്രൈക്കേഴ്സ് എൻഡിലും എറാസ്മസ് സ്ക്വയർ ലെഗിലുമായിരുന്നു ഉണ്ടായത്. ക്രീസിലുണ്ടായിരുന്ന ബെൻ സ്റ്റോക്സ് രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഫീൽഡർ എറിഞ്ഞ ഒരു ത്രോ താരത്തിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറി കടന്നു.

ഇതോടെ ഓടിയെടുത്ത രണ്ട് റൺസും ഓവർത്രോയിലൂടെ ലഭിച്ച നാലും ചേർത്ത് ആറു റൺസ് അമ്പയർമാർ ഇംഗ്ലണ്ടിന് അനുവദിച്ചു. എറാസ്മസും ധർമസേനയും തമ്മിൽ കൂടിയാലോചിച്ചശേഷമായിരുന്നു ഇത്. തുടർന്ന് രണ്ട് പന്തിൽ രണ്ട് റൺസ് നേടിയ ഇംഗ്ലണ്ട് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും സൂപ്പർ ഓവർ സമനില ആയതോടെ ബൗണ്ടറി എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഈ റൺ നൽകിയില്ലായിരുന്നെങ്കിൽ ന്യൂസീലൻഡ് ഒരു റൺസിനു വിജയിക്കുമായിരുന്നു. ഫൈനലിൻ്റെ പിറ്റേന്ന് രാവിലെ ഹോട്ടൽ മുറിയ്ക്ക് പുറത്തുവച്ച് ധർമസേനയാണ് പിഴവ് പറ്റിയ വിവരം അറിയിച്ചതെന്ന് എറാസ്മസ് വെളിപ്പെടുത്തി.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 241 ൽ അവസാനിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

The post ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിച്ചത് അമ്പയറിങ് പിഴവിൽ; തെറ്റ് ഏറ്റുപറഞ്ഞ് മറൈസ് എറാസ്മസ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

3 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

3 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

3 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

4 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

4 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

4 hours ago