ബെംഗളൂരു: ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. യാദ്ഗിർ ജീനക്കേരി തണ്ടയിലെ ചേനു (22), കിഷൻ (30), സുമി ബായി (30), രണ്ടര വയസുകാരൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയോടെ ഉള്ളി വിളവെടുക്കാൻ ഫാമിലേക്ക് പോയപ്പോഴാണ് സംഭവം. കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ ദുർഗമ്മ ക്ഷേത്രത്തിൽ കയറി നിന്നിരുന്നു.
എന്നാൽ ശക്തിയായുള്ള ഇടിമിന്നലേറ്റതോടെ നാല് പേരും മരണപ്പെടുകയായിരുന്നു. ഉച്ചയോടെയാണ് നാട്ടുകാർ ഇവരുടെ മൃതദേഹം ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയത്. യാദ്ഗിർ റൂറൽ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇടിമിന്നലേറ്റാണ് ഇവർ മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
TAGS: KARNATAKA | DEATH
SUMMARY: Four of family killed in lightning strike in Karnataka
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…