പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരായ അപ്പീല്‍ തള്ളി. കായിക കോടതിയുടേതാണ് ഉത്തരവ്. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുമ്പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം.
ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലില്‍ പ്രവേശിച്ച വിനേഷിന് മത്സര ദിവസത്തിൽ നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്.
രണ്ട് ദിവസങ്ങളായി നടന്ന ഗുസ്തി മത്സരങ്ങളില്‍ രണ്ട് തവണയാണ് ഭാര പരിശോധന നടത്തിയത്. ഇതില്‍ സെമി/ക്വാര്‍ട്ടര്‍/പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് മുമ്പ് നടന്ന ആദ്യ പരിശോധനയില്‍ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.
TAGS: OLYMPIC | VINESH PHOGAT
SUMMARY: Vinesh Phogat’s Petition For Silver In Olympics 2024 Dismissed By Court Of Arbitration For Sport
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…