Categories: NATIONALTOP NEWS

ഇന്ത്യയിൽ ഇനി മുതല്‍ ഇ–പാസ്പോർട്ട്

ന്യൂഡല്‍ഹി: രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറുന്നു. മുംബൈ, ഡൽഹി, കൊൽക്കത്ത മേഖലകളിൽനിന്നുകൂടി തിങ്കളാഴ്ച ഇ–പാസ്പോർട്ട് ലഭ്യമാക്കിത്തുടങ്ങിയതോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി നൽകുക ഇതു മാത്രമാകും. രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും. കേരളത്തിലെ എല്ലാ റീജ്യണൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകം ഇ–പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. നിലവിൽ പഴയ പാസ്പോർട് കാലാവധി തീരും വരെ ഉപയോഗിക്കാം എന്നാണ് അറിയിപ്പ്.

കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്പൂരിലും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് പൂർത്തിയായിരിക്കുന്നത്. ഏപ്രിലിൽ ഔദ്യോഗിക അംഗീകാരമായതോടെ തന്നെ കേരളത്തിൽ കോഴിക്കോട് ഓഫീസിൽ പദ്ധതി തുടങ്ങി. ഇപ്പോൾ കേരളത്തിൽ മുഴുവൻ ഇ- ആയി.

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ–പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിലടച്ചാണ് ഇതിൽ സൂക്ഷിക്കുന്നത്. കവർപേജിൽ തന്നെ ഇത് സ്വർണ്ണ വർണ്ണത്തിൽ കാണാം. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ വിവരണമായും നൽകുന്നുണ്ട്. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികൾക്കും ചിപ്പ് സ്കാൻ ചെയ്ത് എളുപ്പം പരിശോധന പൂർത്തിയാക്കാം. വ്യാജ പാസ്പോർട്ട് തട്ടിപ്പ് തടയുന്ന ഈ പതിപ്പ് ഡേറ്റ സുരക്ഷയും ഉറപ്പാക്കും.
<BR>
TAGS : E-PASSPORT, MINISTRY OF EXTERNAL AFFAIRS
SUMMARY: E-passport now available in India

Savre Digital

Recent Posts

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്‌‌പൂർ: ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയില്‍ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നുരാവിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭെജ്ജിയിലെ വനപ്രദേശത്താണ് വെടിവയ്പ്പ്…

5 minutes ago

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

1 hour ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

2 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

3 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

4 hours ago