കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
‘ഞായറാഴ്ച മദ്ധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിന് ഡല്‍ഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്നയിലെ പരിപാടിക്ക് ശേഷം റാഞ്ചിയിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
The post ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല appeared first on News Bengaluru.
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…