കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 5847-ലധികം ശാഖകളും ചെന്നൈയിലെ ആസ്ഥാനവുമുള്ള ഒരു മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്.
ആകെ 1500 ഒഴിവുകളുണ്ട് (കേരളത്തിൽ 44 പേർക്കാണ് അവസരം). ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. അപ്രന്റീസ് ആക്ടിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12 മാസത്തെ ‘ഓൺ ദ ജോബ്’ പരിശീലനം ലഭിക്കും. ഗ്രാമീണ ബ്രാഞ്ചുകളിൽ 12,000 രൂപയും നഗരങ്ങളിലെ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപൻഡ്. മറ്റ് അലവൻസുകളൊന്നുമില്ല.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 1.7.2024ൽ 20-28 വയസ്സ്. എസ്.സി/ എസ്.ടി/ ഒ.ബി.സി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകർ www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷഫീസ് 500 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ അപ്രന്റീസ് വിജ്ഞാപനം www.indianbank.in/careersൽ ലഭിക്കും. 2024 -25 വർഷത്തേക്കുള്ള അപ്രന്റീസ് പരിശീലനത്തിന് ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം.
<br>
TAGS : CAREER | INDIAN BANK
SUMMARY : 1500 Apprentice Vacancies in Indian Bank. Apply now
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…