ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 5847-ലധികം ശാഖകളും ചെന്നൈയിലെ ആസ്ഥാനവുമുള്ള ഒരു മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്.  

ആ​കെ 1500 ഒ​ഴി​വു​ക​ളു​ണ്ട് (കേ​ര​ള​ത്തി​ൽ 44 പേ​ർ​ക്കാ​ണ് അ​വ​സ​രം). ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തി​ലേ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​യ​ണം. അ​പ്ര​ന്റീ​സ് ആ​ക്ടി​ന് വി​ധേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 12 മാ​സ​ത്തെ ‘ഓ​ൺ ദ ​ജോ​ബ്’ പ​രി​ശീ​ല​നം ല​ഭി​ക്കും. ഗ്രാ​മീ​ണ ബ്രാ​ഞ്ചു​ക​ളി​ൽ 12,000 രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ൽ 15,000 രൂ​പ​യു​മാ​ണ് പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡ്. മ​റ്റ് അ​ല​വ​ൻ​സു​ക​ളൊ​ന്നു​മി​ല്ല.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. പ്രാ​യ​പ​രി​ധി 1.7.2024ൽ 20-28 ​വ​യ​സ്സ്. എ​സ്.​സി/ എ​സ്.​ടി/ ഒ.​ബി.​സി/ പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്. അ​പേ​ക്ഷ​ക​ർ www.nats.education.gov.in എ​ന്ന അ​പ്ര​ന്റീ​സ്ഷി​പ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.

അ​പേ​ക്ഷ​ഫീ​സ് 500 രൂ​പ. എ​സ്.​സി/ എ​സ്.​ടി/ പി.​ഡ​ബ്ല്യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ അ​പ്ര​ന്റീ​സ് വി​ജ്ഞാ​പ​നം www.indianbank.in/careersൽ ​ല​ഭി​ക്കും. 2024 -25 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​പ്ര​ന്റീ​സ് പ​രി​ശീ​ല​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 31 വ​രെ അ​പേ​ക്ഷി​ക്കാം.
<br>
TAGS : CAREER | INDIAN BANK
SUMMARY : 1500 Apprentice Vacancies in Indian Bank. Apply now

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ വധക്കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ...

ചാലിയാര്‍ പുഴയില്‍ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ...

Related Articles

Popular Categories