ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു, തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
പുതിയ ആണവ കരാറിനെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ സ്‌ഫോടനം. ഒമാനിലാണ് ആണവ കരാർ ചർച്ച നടക്കുന്നത്. ഇറാന്റെ തെക്കൻ തീരത്തുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ്.അതെസമയം പ്രദേശത്തെ എണ്ണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതല്ല തുറമുഖത്തെ സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ.
നാഷണൽ ഇറാനിയൻ ഓയിൽ പ്രോഡക്റ്റ്സ് റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ഇതിൽ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഷാഹിദ് രാജായി തുറമുഖത്തെ സ്ഫോടനത്തിനും തീപിടുത്തത്തിനും എണ്ണക്കമ്പനിയുമായുടെ ശുദ്ധീകരണശാലകൾ, ഇന്ധന ടാങ്കുകൾ, വിതരണ കേന്ദ്രയങ്ങൾ, എണ്ണ പൈപ്പ്‌ലൈനുകൾ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി. ഷാഹിദ് രാജായി തുറമുഖം പ്രധാനമായും കണ്ടെയ്നർ ഗതാഗതമാണ് കൈകാര്യം ചെയ്യുന്നത്.
TAGS: WORLD | BLAST
SUMMARY: Four dies in blast at Iran port, several injured
ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ്…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക…
ബെംഗളൂരു: സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുനിയയിൽ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…