ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഇസിഐനെറ്റ്’ (ECINET) ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുള്ളത്. ഇതിലൂടെ വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്. അവസാനഘട്ട പരിശോധനകൾക്ക് ശേഷം ECINET ഉടൻ നിലവിൽ വരുമെന്ന് കമ്മീഷൻ അറിയിച്ചു.
കൂടാതെ ECINET പ്ലാറ്റ്ഫോം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വോട്ടർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, സിവിൽ സമൂഹം എന്നിവർക്ക് സുഗമവും ഉപയോക്തൃ സൗഹൃദവുമായ ഒരു ഇന്റർഫേസ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ വിഭാവനം ചെയ്ത ഈ പദ്ധതി വോട്ടർ ഹെൽപ്പ്‌ലൈൻ, വോട്ടർ ടേണൗട്ട്, cVIGIL, സുവിധ 2.0, ESMS, സാക്ഷാം, KYC ആപ്പ് തുടങ്ങിയ ആപ്പുകൾ ഏകീകരിച്ച് ഉപയോക്തൃ അനുഭവം (UX) ലളിതമാക്കാനും ഉപയോക്തൃ ഇന്റർഫേസ് (UI) മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. “5.5 കോടിയിലധികം ഡൗൺലോഡുകൾ നേടിയ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്, വോട്ടർ ടേൺഔട്ട് ആപ്പ്, സിവിജിൽ, സുവിധ 2.0, ഇഎസ്എംഎസ്, സാക്ഷാം, കെവൈസി ആപ്പ് തുടങ്ങിയ നിലവിലുള്ള ആപ്പുകളെ ECINETൽ ഉൾപ്പെടുത്തും,” തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
<BR>
TAGS : ELECTION COMMISSION | EClNET
SUMMARY : EClNET; Election Commission with unified digital platform
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…