Categories: NATIONALTOP NEWS

ഉച്ചഭാഷിണി ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അഭിവാജ്യഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ശബ്ദമലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാത്തരം ശബ്ദ മലിനീകരണത്തിനെതിരെയും നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചാല്‍ അവകാശങ്ങളെ നിഷേധിച്ചുവെന്ന് അവകാശപ്പെടാനാകില്ലെന്നും ഉച്ചത്തിലുള്ള ശബ്ദം എല്ലാവർക്കും അപകടമാണെന്നും കോടതി നിരീക്ഷിച്ചു. ചുനഭട്ടിയിലെയും കുർളയിലെയും മസ്ജിദുകളില്‍ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെതിരെ റസിഡൻ്റ്സ് അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മുംബൈ ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നും നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വിവിധ മതങ്ങളില്‍ നിന്നുള്ള ആളുകളുണ്ടെന്നും നിരീക്ഷിച്ച കോടതി നിരോധിത സമയങ്ങളിലടക്കം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നുവെന്ന ഹർജിയിലെ പരാമർശം പരിഗണിച്ചു കൊണ്ടാണ് ഉച്ചഭാഷിണികള്‍ ഒരു മതത്തിലും അവിഭാജ്യ ഘടകമല്ലെന്ന പരാമർശം നടത്തിയത്.

TAGS : LATEST NEWS
SUMMARY : Bombay High Court says that loudspeakers are not a part of any religion

Savre Digital

Recent Posts

എച്ച്-1ബി വിസ വിഷയത്തിൽ യുഎസിനെ ശക്തമായ ആശങ്ക അറിയിച്ച്‌ ഇന്ത്യ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഡി​സം​ബ​ർ 15 മു​ത​ൽ ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ച്ച്1 ബി ​വി​സ അ​ഭി​മു​ഖ​ങ്ങ​ൾ റ​ദ്ദാ​ക്കിയ യു​എ​സി​ന്‍റെ ന​ട​പ​ടി​യി​ൽ…

33 minutes ago

പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…

46 minutes ago

തൃശ്ശൂർ കോർപ്പറേഷൻ മേയർ വിവാദം: സാമ്പത്തിക ആരോപണം ഉന്നയിച്ച ലാലി ​ജെയിംസിന് സസ്​പെൻഷൻ

തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…

52 minutes ago

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…

1 hour ago

ഗുണ്ടൽപേട്ടിൽ കടുവ കെണിയിൽ കുടുങ്ങി

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…

1 hour ago

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

10 hours ago