ബെംഗളൂരു : കേരളസമാജം മല്ലേശ്വരം സോൺ ഓണാമൃതം 24-നോടനുബന്ധിച്ച് സി.എച്ച്. പത്മനാഭന്റെ ‘ഉദ്യാനനഗരിയിലെ ആറുപതിറ്റാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷനായി.
പ്രഭാഷകൻ സുരേഷ് ബാബു കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ കിഷോർ പുസ്തകം പരിചയപ്പെടുത്തി. ദീപ്തവും സംഘർഷഭരിതവുമായ ഓർമ്മകൾ, കണിശതയോടെ അവതരിപ്പിക്കുന്ന കൃതി ‘ബെംഗളൂരു മലയാളിജീവിതം’ തേടുന്ന ചരിത്രന്വേഷികൾക്ക് ഫലപ്രദമായി ഉപയോഗപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളസമാജം മുൻ പ്രസിഡന്റുമാരായ എ.എ. ബാബു, രാമചന്ദ്രൻ നായർ, മുൻ സോൺ ചെയർമാനും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എം. രാജഗോപാൽ, സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ. പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജയ്‌ജോ ജോസഫ് എന്നിവർ സംസാരിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : ‘Six decades in Udyananagari’ was released
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…
മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ(ഐബി). കേസിന് അന്തർസംസ്ഥാനവും അന്തർദേശീയവുമായ ബന്ധങ്ങളുള്ളതിനാൽ യഥാർഥവസ്തുത പുറത്തുവരണമെങ്കിൽ…
തൃശൂര്‍: പിറന്നാള്‍ ദിനത്തില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് കുഞ്ഞ് മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസണ്‍ന്റെ മകൾ എമിലിയ (ഒന്ന്)…
ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ…