ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്ന പരിപാടി സീനിയര്‍ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ജനസേവനം മാത്രമാണ് തന്റെ കര്‍ത്തവ്യം എന്ന് കരുതി പ്രവര്‍ത്തിച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു. ഭാഷാ അടിസ്ഥാനത്തില്‍ ജോലി സംവരണം ചെയ്യാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ഉചിതമായ നടപടി അല്ലെന്നും ആ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം എന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കൂടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. അനില്‍കുമാര്‍ ഒ.കെ സ്വാഗതവും, ജസ്റ്റിന്‍ ജെയിംസ് നന്ദിയും പറഞ്ഞു. ഷാജി ജോര്‍ജ്, രാജീവന്‍ കളരിക്കല്‍, പി എഫ് ജോബി, ജസ്റ്റിന്‍ ജെയിംസ്, ബെന്‍സിഗര്‍ മാര്‍ക്കോസ്, നിമ്മിരവീന്ദ്രന്‍, ഷാജില്‍ കുമാര്‍, സനീഷ് പൈലി, രാജീവന്‍ എം പി, പ്രവീണ്‍ പ്രകാശ്, ചന്ദ്രന്‍ കെ. വി, ജിമ്മി എന്നിവര്‍ സംസാരിച്ചു.
<br>
TAGS : KMC
SUMMRAY : Oommen Chandy death Anniversary-
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…