Categories: KERALATOP NEWS

ഊണിനൊപ്പം വിളമ്പിയ സാമ്പാറില്‍ പ്ലാസ്റ്റിക്ക് കവര്‍; ഹോട്ടല്‍ പൂട്ടിച്ചു

ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. കോഴിക്കോട് പുറമേരിയിലെ ജനത ഹോട്ടലിനെതിരെയാണ് നടപടി. സാമ്പാറില്‍ നിന്നാണ് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ് സാമ്പാറില്‍ പ്ലാസ്റ്റിക് കവര്‍ ഉപഭോക്താവ് കണ്ടത്. എന്നാല്‍ കടയിലെ ജീവനക്കാരന്‍ കുഴപ്പമില്ല, പ്‌ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നല്‍കിയതോടെയാണ് ഊണ്‍ കഴിക്കാനെത്തിയ ആള്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഊണില്‍ നിന്നും പ്‌ളാസ്റ്റിക് കവര്‍ കണ്ടെടുത്തു. സംഭവത്തില്‍ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പറഞ്ഞു.
<br>
TAGS : FOOD SAFETY | KERALA | HOTEL
SUMMARY : Plastic cover on sambar served with meal; The hotel is closed

Savre Digital

Recent Posts

43 കിലോ മാനിറച്ചി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…

4 minutes ago

ആശുപത്രി ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്‌ മരിച്ച സംഭവം, ശിശുക്ഷേമ സമിതി കേസെടുത്തു

ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ…

9 minutes ago

സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…

35 minutes ago

സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച; 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളിലുണ്ടായ= വാ​ത​ക ചോ​ർ​ച്ചയെ​ തു​ട​ർ​ന്ന് 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും…

42 minutes ago

പുള്ളിപ്പുലി ആക്രമണം; അഞ്ച് വയസുകാരി കൊല്ലപ്പെട്ടു

ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ തരിക്കരെ താലൂക്കിലെ ശിവപുരയില്‍ വ്യാഴാഴ്ച വൈകിട്ട് ആറു…

50 minutes ago

ദത്ത ജയന്തി; ചിക്കമഗളൂരു ജില്ലയിലെ ഹിൽ സ്റ്റേഷനുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…

10 hours ago