ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ തൊണ്ണൂറാം വാര്‍ഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തില്‍ നടത്തുമെന്ന് പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്ത കസമിതി യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
ആഘോഷത്തോടനുബന്ദിച്ച് ബെംഗളൂരുവിലെ നിര്‍ധനരും നിരാലംമ്പരുമായ കുടുംബങ്ങള്‍ക്ക് ഗുണകരമായ ഒമ്പത് ഇന കര്‍മ്മപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ആതുര സേവനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും സോഷ്യല്‍ ആക്റ്റീവിറ്റി പ്രവര്‍ത്തനം സജീവമാക്കുകയും നിര്‍മ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കുകയും ചെയ്യും.
എംഎംഎ ചാരിറ്റി ഹോംസ് പദ്ധതിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 25 വീടുകളുടെ പണി മാര്‍ച്ചോടെ പൂത്തിയാക്കി ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാനുള്ള പ്രവൃത്തി ദ്രുതഗതിയില്‍ നടന്നു വരുന്നു തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 9 പതിറ്റാണ്ടുകാലത്തെ സംഘടനയുടെ സമ്പൂര്‍ണ്ണ ചരിത്രം ഉള്‍കൊള്ളുന്ന സോവനീര്‍ തയ്യാറാക്കുവാനും മറ്റുമുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാന്‍, സെക്രട്ടറിമാരായ കെ.സി. അബ്ദുല്‍ ഖാദര്‍, പി.എം. ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ധീന്‍ പി.എം. മുഹമ്മദ് മൗലവി, കബീര്‍ ജയനഗര്‍, വി.സി. കരീം ഹാജി, സി എല്‍ ആസിഫ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…