ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ സർവീസിന്റെ ട്രയൽ റൺ വിജയകരം. കശ്മീരിലെ ചെനാബ് റെയില്‍പ്പാലത്തിലൂടെയാണ് ട്രെയിന്‍ പരീക്ഷണഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. സങ്കല്‍ദാന്‍-റിയാസി റൂട്ടില്‍ ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1315 മീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരകൂടുതലാണിത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യൻ റെയിൽവേ ചെനാബ് പാലത്തെ വിശേഷിപ്പിക്കുന്നത്.
ജമ്മു കശ്മീരിലെ ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, സിംഗിൾ-ട്രാക്ക് റെയിൽ പാതയാണ് ചെനാബ് റെയില്‍വേ പാത. ജമ്മു കശ്മീരിലെ റമ്പാന്‍ റേസി പ്രവശ്യകളെയാണ് പാലം ബന്ധിപ്പിക്കുക. നോര്‍ത്തേണ്‍ റെയില്‍വേ ഡിവിഷന്‍റെ കീഴിലാണ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2022 ഓടെ പാലത്തിന്‍റെ പണികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ ഉദ്ഘാടനം നടത്താൻ ആകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഉധംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. 359 മീറ്റർ ഉയരത്തിൽ നിര്‍മ്മിച്ച ചെനാബ് റെയില്‍വേ പാലത്തിന് 1,315 മീറ്റർ നീളമുണ്ട്. ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ് കശ്മീരില്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
<br>
TAGS : INDIAN RAILWAY
SUMMARY : Indian Railways runs a train over the world’s highest rail bridge
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…