ചെന്നൈ: തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ആരാധകരെ അറിയിച്ച് നടി തൃഷ. തൃഷയുടെ എക്സ് അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും അതില്‍ വരുന്ന പോസ്റ്റുകള്‍ താൻ പോസ്റ്റ് ചെയ്യുന്നതല്ലെന്നും തൃഷ വ്യക്തമാക്കി.
ക്രിപ്‌റ്റോകറൻസി തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പോസ്റ്റാണ് നടിയുടെ എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് നടി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തട്ടിപ്പുകളില്‍ വീഴരുതെന്നുള്ള മുന്നറിയിപ്പും ആരാധകർക്ക് നല്‍കിയിട്ടുണ്ട്. 2017 ലും നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് നടിക്ക് തന്റെ അക്കൗണ്ട് താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അജിത് കുമാര്‍ നായകനായെത്തിയ വിടാമുയര്‍ച്ചിയാണ് തൃഷ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.
TAGS : ACTRESS THRISHA
SUMMARY : ‘X account hacked’; Thrisha warns fans
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍…
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…