ന്യൂഡൽഹി: എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവിയാകും. എയർ ചീഫ് മാർഷൽ വിവേക് രാം ചൗധരി വിരമിക്കുന്ന സെപ്റ്റംബർ 30ന് ഇദ്ദേഹം ചുമതലയേൽക്കും. 5,000 ഫ്ലൈയിംഗ് മണിക്കൂർ പരിചയസമ്പത്തുള്ള അമർ പ്രീത് സിങ് നിലവിൽ എയർ സ്റ്റാഫിന്റെ വൈസ് ചീഫ് ആണ്.
1964 ഒക്ടോബർ 27ന് ജനിച്ച അമർ പ്രീത് സിങ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മീഷൻ ചെയ്യപ്പെട്ടത്. നാൽപ്പത് വർഷത്തെ കരിയറിനിടെ നിരവധി ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47-ാമത് ഉപമേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ് നിയമിതനായി. 2023ൽ പരം വിശിഷ്ട സേവാ മെഡലും 2019ൽ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർഥിയാണ്.
<br>
TAGS : AIR MARSHAL AMAR PREET SINGH | INDIAN AIR FORCE
SUMMARY : Air Marshal Amarpreet Singh is the new Chief of Air Force
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…