Categories: NATIONALTOP NEWS

എൻ.ഐ.എ ഉദ്യോഗസ്ഥന്റെ മകൾ കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തൊഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.

മൂന്നാംവർഷ നിയമ വിദ്യാർഥിയായിരുന്നു അനിക. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ്. ഓഫീസർ സഞ്ജയ് രസ്തൊഗിയുടെ മകളാണ് അനിക. നിലവിൽ ഡൽഹിയിലെ എൻ.ഐ.എ. ഇൻസ്പെക്ടർ ജനറലാണ് സഞ്ജയ് രസ്തൊഗി. പെൺകുട്ടിയുടെ മരണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഹോസ്റ്റൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് പരുക്കേറ്റതിന്റെ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഹോസ്റ്റൽ മുറിക്കകത്ത് സംശയാസ്പദമായ രീതിയിൽ ഒന്നും കാണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

<BR>
TAGS : DEATH
SUMMARY : NIA officer’s daughter found dead in college hostel room
Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

5 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

6 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

6 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

7 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

7 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

7 hours ago